ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു; മോഡലിങ്ങിൽ അവസരം നൽകാമെന്ന് പറഞ്ഞ് ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശ്രീലങ്കന്‍ യുവതിയെ മോഡലിങ്ങിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഇന്ത്യയിലെത്തിച്ച് പീഡിപ്പിക്കുകയും രണ്ടു ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. സംഭവത്തിൽ ഹാവേരി സ്വദേശി സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നവംബറിൽ മോഡലിങ്ങ് വാഗ്ദാനത്തിൽ വിശ്വസിച്ച യുവതിയെയും അമ്മയെയും ഇയാൾ മുംബൈയിലെ ഹോട്ടലിലെത്തിച്ച ശേഷം സ്ക്രീനിങ് ടെസ്റ്റ് എന്ന വ്യാജേന യുവതിയെ മുറിയില്‍ കയറ്റുകയും ജ്യുസില്‍ ഉറക്കമരുന്ന് കലർത്തി നൽകുകയും ചെയ്തു. അതിനുശേഷമായിരുന്നു പീഡനം. പീഡനത്തിനുശേഷം രണ്ടുപേരെയുംഇയാൾ ബാംഗ്ലൂരിൽ എത്തിക്കുകയും ഇവരിൽനിന്നും രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. മാത്രമല്ല യുവതിയെയും അമ്മയേയും വ്യഭിചാരം ചെയ്യാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ശേഷം ഇയാള്‍ മുങ്ങിയെന്ന് മനസ്സിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























