കനത്ത മൂടല്‍മഞ്ഞ് കാഴ്ച തടഞ്ഞു; വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പോലീസുകാരടക്കം ഏഴുപേര്‍ മരിച്ചു

കനത്ത മൂടല്‍ മഞ്ഞ് കാഴ്ച്ച മറച്ചതിനെത്തുടര്‍ന്ന് വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പോലീസുകാരടക്കം ഏഴ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്. ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്‌കോര്‍പിയോ കാറാണ് അപകടത്തില്‍ പെട്ടത്. ഒളിച്ചോടിപ്പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അവളുടെ കാമുകനേയും തിരികെ കൊണ്ടുവരുന്ന വഴിക്കാണ് വാഹനം അപകടത്തില്‍ പെട്ടത്.
ഇരുവരേയും കാണാത്തതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ അന്വഷിക്കുവാന്‍ പോയ രണ്ട് പോലീസുകാരും മരിച്ചവരില്‍ പെടുന്നുണ്ട്. ഡല്‍ഹിയിലും യുപിയുടെ വിവിധ ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇത് സംസ്ഥാനത്തെ ഗതാഗതത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നും 18 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 43 എണ്ണം വൈകിയാണ് ഓടുന്നത്.
https://www.facebook.com/Malayalivartha
























