ജമ്മുകാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇതോടെ ഈ മാസം പാക് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കഴിഞ്ഞ 22ന് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ജമ്മുവിലെ കനാ ചക് പ്രദേശത്തെ ബിമല ദേവിക്കാണ് പരിക്കേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























