തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്കുനേരെ ചെരിപ്പെറിഞ്ഞതെന്തിന്..? യുവാവിന്റെ മറുപടി ഇങ്ങനെ...

തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്കുനേരെ ആരാധകന്റെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. തമന്ന ജ്വല്ലറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന 31കാരൻ ചെരിപ്പെറിയുകയായിരുന്നു.
തമന്നയ്ക്ക് നേരെയാണ് ചെരിപ്പ് എറിഞ്ഞതെങ്കിലും താരത്തിന്റെ ശരീരത്ത് കൊണ്ടില്ല. ജ്വല്ലറിയിലെ ജീവനക്കാരന്റെ ദേഹത്തായിരുന്നു ചെരിപ്പ് ചെന്ന് പതിച്ചത്. അതോടെ ജീവനക്കാരൻ പൊലീസിന് പരാതി നൽകുകയും സംഭവത്തിൽ കരിമുള്ളയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തമന്നയ്ക്കുനേരെ എന്തിനാണ് ചെരിപ്പെറിഞ്ഞതെന്ന ചോദ്യത്തിന് ഇയാൾ പറഞ്ഞ ഉത്തരം കേട്ട പോലീസുകാർ ഞെട്ടി. തമന്ന ഈയടുത്ത് അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ കരിമുള്ളയെ നിരാശപ്പെടുത്തിയത്രെ...

https://www.facebook.com/Malayalivartha
























