വിമാനത്താവളത്തിലെ ഫ്‌ളൈ ഓവറിലൂടെ മൊബൈലില്‍ സംസാരിച്ചു പോയ എന്‍ജീനിയര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ വിമാനത്താവളത്തിലെ ഫ്‌ളൈ ഓവറിലൂടെ മൊബൈലില്‍ സംസാരിച്ചു പോയ ടെക്കി വീണുമരിച്ചു. ബംഗലൂരുവിലെ അസ്സെഞ്ചര്‍ കമ്പനിയില്‍സോഫ്ട്‌വെര്‍ എന്‍ജീനിയര്‍ ആയ 28കാരനാണ് ഇന്നു രാവിലെ 6.30 ഓടെ ഈ ദാരുണാന്ത്യം നേരിട്ടത്. ചൈതന്യ വുയൂരു ആണ് മരിച്ചത്. ഫ്‌ളൈ ഓവറിലെ മതിലില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൈതന്യ ബാലന്‍സ് തെറ്റി 10 അടി താഴ്ചയിലേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ് ചൈതന്യ തത്സമയം മരണമടഞ്ഞു. ഈ ദൃശ്യം സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു.
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണോ അപകടമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ എത്തുന്നതിനുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് ചൈതന്യ വീണത്. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയാണ് ചൈതന്യ. ചെന്നൈയില്‍ എത്തിയ ശേഷം ബംഗലൂരുവിലേക്ക് തിരിച്ചുപോകുന്നതിനാണ് ചൈതന്യ വിമാനത്താവളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha























