കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു; ബജറ്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് നിർണ്ണായക യോഗം ചേർന്നു

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുംബൈയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ ബജറ്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചർച്ച ചെയ്യാനായി ശരത് പവാറിന്റെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അനൗദ്യോഗിക യോഗം ചേര്‍ന്നു.
മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടന്നതായാണ് വിവരം. പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച ചർച്ചകൾക്കായി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. നേരത്തെ മുംബൈയിൽ വെച്ച് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച നടന്നത്.
ഡൽഹിയിൽ വെച്ച് കൂടുതൽ ചർച്ചകൾ നടക്കുമെന്ന് ശരത് പവാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തിനായുള്ള കൂടുതൽ ചർച്ചകൾ നടക്കുന്നത്. യോഗത്തിൽ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശരദ് യാദവ്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ പങ്കെടുത്തു
https://www.facebook.com/Malayalivartha























