യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിനന്റെ മതിലില്‍!!: ഒരാഴ്ചയ്ക്കുള്ളില്‍ നാടിനെ നടുക്കി രണ്ടാമത്തെ കൊലപാതകം

മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ യുവാവിന്റെ തല വെട്ടിമാറ്റി വച്ച നിലയില്‍ കണ്ടെത്തി. ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മകളിലാണു യുവാവിന്റെ തല കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയവര്‍ മതിലിനു മകുളില്‍ തല കാണുകയായിരുന്നു.
ഇവര്‍ വിവരം പോലീസില്‍ അറിയിച്ചു. ട്രാക്ടര്‍ ഡ്രൈവറായ പി രമേഷ് 25 ആണു കൊല്ലപ്പെട്ടതെന്നു പോലീസ് തിരിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി മരുന്നു വാങ്ങാനായി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ട്രാക്ടര്‍ ഉടമയേയും പോലീസ് ചോദ്യം ചെയ്തു. ഈ നഗരത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.
https://www.facebook.com/Malayalivartha























