ടാറ്റാ പവര്‍ സിഇഒ അനില്‍ സര്‍ദന രാജിവച്ചു, ഏപ്രില്‍ 30ന് രാജി പ്രാബല്യത്തില്‍ വരും

ടാറ്റാ പവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍ നിന്നു അനില്‍ സര്‍ദന രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. ഏപ്രില്‍ 30ന് രാജി പ്രാബല്യത്തില്‍ വരുമെന്നും ടാറ്റാ പവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തി പരിചയമുള്ള സര്‍ദന എന്‍ടിപിസി ലിമിറ്റഡ്, ബിഎസ്ഇഎസ് തുടങ്ങിയ കന്പനികള്‍ ജോലി ചെയ്തിട്ടുണ്ട്. 200711 കാലയളവില്‍ ടാറ്റ ടെലിസര്‍വീസിന്റെ എംഡിയായും സര്‍ദന സേവനം അനുഷ്ഠിച്ചിരുന്നു.
https://www.facebook.com/Malayalivartha























