തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു.

തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജം, കാര്‍ െ്രെഡവര്‍ എന്നിവരാണ് മരിച്ചത്. ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിര താമസക്കാരാണിവര്‍.
പുലര്‍ച്ചെ കൃഷ്ണഗിരിക്ക് സമീപം സുലിഗരെ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു അപകടം നടന്നത്. അമിത വേഗതയില്‍ വന്ന ലോറി കാറിലിടിച്ചെന്നാണ് പ്രാഥമിക വിവരം.
ഗൈനക്കോളജിസ്റ്റായ ഡോ. അംബുജം ആര്‍.ടി നഗറില്‍ ക്ലിനിക് നടത്തി വരികയായിരുന്നു. മൃതദേഹങ്ങള്‍ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha























