എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു; സംഭവം രാജ്യതലസ്ഥാനത്ത്...

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 28കാരൻ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തിയിലാണ് സംഭവം. കൂലിത്തൊഴിലാളികളായ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്താണ് കുഞ്ഞിനുനേരെ ഇങ്ങനെയൊരു ക്രൂരതയുണ്ടായത്. അമ്മ കുഞ്ഞിനെ നോക്കാൻ ബന്ധുവായ ഒരു സ്ത്രീയെ ഏൽപ്പിച്ചിരുന്നു.
കുഞ്ഞിനെ യുവാവ് കളിപ്പിക്കുന്നത് കണ്ട ഈ സ്ത്രീ കുറച്ചുനേരം സ്ഥലത്ത് നിന്ന സമയത്തായിരുന്നു പീഡനം. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുഞ്ഞ് രക്തത്തില്‍ വാർന്ന് ബോധമില്ലാതെ കിടക്കുകയായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്നുള്ള വൈദ്യപരിശോധനയിലാണ് ബലാത്സംഗം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. സംഭവം നടന്ന ശേഷം യുവാവ് ഒളിവിലായിരുന്നു. പിന്നീട് പ്രതിയെ പോലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. യുവാവിനെതിരെ പോക്സോ പ്രകാരം കോസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























