ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം

ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ പ്രകോപനം കൂടാതെ പാകിസ്താന്‍ വെടിയുതിര്‍ത്തു. നൗഷേരയിലെ മണ്‍പൂര്‍, ദനാക, ഗാന്യ രജൗരി എന്നീ പ്രദേശങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പാക്
സൈന്യം വെടിയുതിര്‍ത്തത്.
ഈ വര്‍ഷം രണ്ടാം തവണയാണ് പാക് സൈന്യം നൗഷേരയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഈ മാസം 26ന് ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha























