ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശം

ഡൽഹിയിലെ 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് അയോഗ്യരാക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അയോഗ്യരാക്കപ്പെട്ട എംഎല്‍എ മാരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഇരട്ടപ്പദവി വഹിച്ചതിന്റെ പേരിലാണ് ജനുവരി 19ന് 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. ആം ആദ്മിയുടെ എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപ്പദവി വിവാദത്തിലേക്ക് നയിച്ചത്.
20 എംഎല്‍എമാരെ അയോഗ്യരാക്കിയെങ്കിലും മികച്ച ഭൂരിപക്ഷമുള്ളതിനാൽ ഭരണത്തെ ഇത് ബാധിച്ചില്ല. 70 അംഗ നിയമസഭയില്‍ 67 അംഗങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്.
https://www.facebook.com/Malayalivartha























