ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളത്തിൽ വൻ വർധന; 200 ശതമാനത്തിലധികമാണ് വർധിപ്പിച്ചത്; ശമ്പളത്തിനു പുറമേ ജഡ്ജിമാർക്ക് മറ്റ് ആനുകൂല്യങ്ങളും

ഇന്ത്യയിലെ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം ശമ്പളത്തിൽ വൻ വർധന. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 2.80 ലക്ഷം രൂപയാണ് കൂട്ടിയത്. മാത്രമല്ല സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും പ്രതിമാസ ശമ്പളം 2.50 ലക്ഷമായി ഉയർത്തുകയും ചെയ്തു. ഇതിനുമുൻപ് ഇത് 90,000 രൂപയായിരുന്നു. 80,000 രൂപയായിരുന്ന ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 2.25 ലക്ഷമാക്കി.
ശമ്പളത്തിനു പുറമേ ജഡ്ജിമാർക്ക് മറ്റ് ആനുകൂല്യങ്ങളും കിട്ടുമെന്ന് നിയമമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകുകയായിരുന്നു. ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ശമ്പള പരിഷ്കരണ ബിൽ അവതരിപ്പിച്ചതും രാഷ്ട്രപതി അംഗീകാരം നൽകിയതും.
https://www.facebook.com/Malayalivartha























