സീസണ്‍ ടിക്കറ്റുകാരുടെയും ഹ്രസ്വദൂരയാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കാന്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടുതല്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ നീക്കിവയ്ക്കാനൊരുങ്ങി റെയില്‍വേ

സീസണ്‍ ടിക്കറ്റുകാരുടെയും ഹ്രസ്വദൂരയാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കാനായി ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടുതല്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ നീക്കിവെക്കാനൊരുങ്ങി റെയില്‍വേ. ട്രെയിന്‍ യാത്ര പുറപ്പെടുന്ന മേഖലകളില്‍നിന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക് ഡി റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍ അറിയിച്ചു
ദീര്‍ഘദൂര ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമന്റെില്‍ നല്‍കിയ ഉത്തരവ് പാലിക്കണമെന്ന് മധുരയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ എന്‍.കെ. േപ്രമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഡി റിസര്‍വ്ഡ് കോച്ചുകള്‍ സംബന്ധിച്ച ചീഫ് കമേഴ്‌സ്യല്‍ മാനേജറുടെ അറിയിപ്പ്.
തിരുവനന്തപുരത്തേക്കുള്ള 12 ട്രെയിനുകളില്‍ മൂന്ന് കോച്ച് വീതം ഡി റിസര്‍വ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ദക്ഷിണ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍ െട്രയിനുകള്‍ ആരംഭിക്കുന്ന മേഖലയിലെ ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗോരഖ്പൂരില്‍നിന്ന് യാത്ര പുറപ്പെടുന്ന റപ്തിസാഗര്‍ സൂപ്പര്‍ ഫാസ്റ്റ്, ഇന്ദോറില്‍ നിന്നുള്ള അഹല്യനാഗരി, കോര്‍ബയില്‍നിന്നുള്ള കോര്‍ബ സൂപ്പര്‍ ഫാസ്റ്റ്, ഷാലിമാറില്‍ നിന്നുള്ള ഷാലിമാര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എന്നിവയില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മൂന്ന് കോച്ചുകള്‍ വീതം ഡി റിസര്‍വ് ചെയ്യാനാണ് തീരുമാനം.
ശബരി എക്‌സ്പ്രസിന് കോട്ടയം മുതല്‍ തിരുവനന്തപുരം വരെയും നേത്രാവതി എക്‌സ്പ്രസിന് ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയും ജയന്തി ജനത എക്‌സ്പ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും കൊല്ലം മുതല്‍ കന്യാകുമാരി വരെയും മൂന്ന് കോച്ചുകള്‍ വീതം ഡി റിസര്‍വ്ഡ് ചെയ്യും.
ബംഗളൂരുവില്‍നിന്ന് യാത്ര പുറപ്പെടുന്ന കന്യാകുമാരി എക്‌സ്പ്രസിന് എറണാകുളം മുതല്‍ കന്യാകുമാരി വരെയും ചണ്ഡിഗഢില്‍നിന്ന് യാത്ര പുറപ്പെടുന്ന കേരള സമ്പര്‍ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റിന് ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെയും ലോക്മാന്യതിലകില്‍നിന്ന് യാത്ര പുറപ്പെടുന്ന എല്‍.ടി.ടി കൊച്ചുവേളി ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ കൊച്ചുവേളി വരെയും നിസാമുദ്ദീന്‍ തിരുവനന്തപുരം വീക്കിലി സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും മൂന്ന് കോച്ചുകള്‍ വീതം ഡി റിസര്‍വ്ഡ് ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























