നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി ചവറ്റുകുട്ടയിൽ ; പോലീസ് അന്വേഷണം ആരംഭിച്ചു

നവജാത ശിശുവിന്റെ മൃതദേഹം ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെത്തി. ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ടാഗിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് ജനുവരി 27ന് ഉച്ചസമയത്താണ് കുട്ടി ജനിച്ചതെന്നും, കുട്ടിക്ക് 1.42 കിലോഗ്രാം തൂക്കമുണ്ടായിരുന്നുവെന്നും കണ്ടെത്താൻ കഴിഞ്ഞു.
തുടർന്ന് സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയുടെ പിതാവിനെ കണ്ടെത്തി ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്ത പിതാവിൽ നിന്നും അറിയാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരമായിരുന്നു. ജനിച്ചപ്പോൾ തന്നെ ജീവനില്ലാതിരുന്ന മകളെ ഡോക്ടര്‍മാര്‍ തന്‍റെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അതിനാലാണ് താന്‍ ചവറ്റുകുട്ടയ്ക്കുള്ളില്‍ ഉപേക്ഷിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തൽ.
എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























