പിഞ്ചു കുഞ്ഞുങ്ങളോട് അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത...

ധരിച്ചിരുന്ന വസ്ത്രത്തിൽ മണ്ണ് പുരണ്ടതിന് അച്ഛൻ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ചു. അച്ഛന്റെ മർദ്ദന ദൃശ്യങ്ങൾ പുറത്തായപ്പോഴാണ് പുറംലോകം ഈ ക്രൂരത അറിയുന്നത്. ഒരു അച്ഛന് സ്വന്തം കുഞ്ഞുങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ കഴിയുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നത്. അഞ്ച് വയസുകാരനായ മകനെ കയറിൽ കെട്ടിയിട്ടും മൂന്നു വയസുകാരിയായ മകളെ ചവിട്ടിയുമാണ് അച്ഛന്റെ ക്രൂരമർദ്ദനം. രാജസ്ഥാനിലെ രാജ് സമന്ദില്‍ നിന്നാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്താകുന്നത്.
തന്റെ ചേട്ടനെ കെട്ടിയിട്ട് തല്ലുന്നത് കണ്ട് ഓടുന്നതിനിടെ അനിയത്തിയെ വടി ഉപയോഗിച്ചും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ മുപ്പത്തിരണ്ടുകാരനായ കുട്ടികളുടെ അച്ഛൻ ചെയിന്‍ സിങിനെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളെ സഹായിക്കാതെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ചെയിന്‍ സിങിന്റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























