ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഭൂചലനം, ആളപായമോ നാശനഷ്ടമോ ഇല്ല

ഡല്‍ഹിയിലും ഉത്തരേന്ത്യയിലും റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ല. ഉച്ചയ്ക്ക് 12.40ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. മദ്ധ്യ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഇന്ത്യയില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ജമ്മു കാശ്മീരിലും പ്രകന്പനം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തില്‍ ബലൂചിസ്ഥാനില്‍ ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒന്പത് പേര്‍ക്ക് പരിക്കേറ്റു. വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha
























