ഗംഗാ നദിയിൽ ബോട്ട് മുങ്ങി അഞ്ച് പേർ മരിച്ചു ;അഞ്ചു പേരെ കാണാതായി

ബിഹാറിലെ ഫതുഹയിൽ ബോട്ട് മുങ്ങി അഞ്ച് പേർ മരിച്ചു. അഞ്ചു പേരെ കാണാതാകുകയും ചെയ്തു. ഗംഗാ നദിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. 15 പേർ സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപവീതം സഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha
























