ഡല്‍ഹിയില്‍ മലയാളി നഴ്‌സിനു നേരെ ആക്രമണം...

ഡല്‍ഹിയില്‍ മലയാളി നഴ്‌സിനു നേരെ ആക്രമണം. വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പബിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയാണ് ആക്രമണം നടത്തിയത്. ഡല്‍ഹി എവി നഗറിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഡല്‍ഹി എയിംസിലെ നഴ്‌സായ ഗ്രേസി ജയിംസിനെയാണ് മോഷ്ടാവ് ആക്രമിച്ചത്.
തലയ്ക്ക് കമ്ബിവടി കൊണ്ടുള്ള അടിയേറ്റ ഗ്രേസിയെ എയിംസിലെ ട്രോമകെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു.
അകത്തു കടന്ന ഗ്രേസിയെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് അടിച്ചു വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. അടിയേറ്റ ഗ്രേസിയുടെ ബഹളം കേട്ടതോടെ അടുത്തുള്ള താമസക്കാര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രേസി ജോലി ചെയ്യുന്ന എയിംസില്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























