കേന്ദ്ര സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റ് പ്രഖ്യാപനം ഇന്ന് ; ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡൽഹിയിൽ എത്തി

2018 ലെ സമ്പൂര്‍ണ്ണ പൊതുബജറ്റ്ഇന്ന് പ്രഖ്യാപിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റ് എന്ന പ്രത്യകത ഇതിനുണ്ട്. പൊതുബജറ്റ് അവതരണത്തിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തില്‍ എത്തി. 11 മണിക്കാണ് അദ്ദേഹം ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.
ബജറ്റിലുള്ളതെന്ത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങളും ബിസിനസ്സ് ലോകവും. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് എന്ന നിലയില്‍ ഇത്തവണത്തെത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ബജറ്റ് ആയിരിക്കും.
തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യവും അതോടൊപ്പം ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിലും അതീവ പ്രാധാന്യമുള്ള ബജറ്റാണ് ഇന്നത്തേത്. സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഏത് മേഖലയ്ക്കാവും കൂടുതൽ ഊന്നൽ നൽകുക എന്ന കാര്യം എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha
























