ഉത്തര്‍പ്രദേശില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റു ചെയ്തു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ റാലിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സലീം ആണ് ഇന്നലെ അറസ്റ്റിലായത്.
റിപ്പബ്ലിക് ദിനത്തില്‍ പൊലീസിന്റെ അനുവാദം കൂടാതെ റാലി നടത്തിയ വിദ്യാര്‍ത്ഥിസംഘത്തില്‍പ്പെട്ട ചന്ദന്‍ ഗുപ്ത(22) ആണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കസ്ഗഞ്ചില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 121ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























