50 കോടി പേര്‍ക്ക് പ്രയോജനപ്പെടുന്ന ആരോഗ്യപദ്ധതിയുമായി മോദി സര്‍ക്കാര്‍, മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ്

പത്ത് കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷത്തിന്റെ ചികില്‍സ നല്‍കുന്ന ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. 50 കോടി പേര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്കും ഒരു മെഡിക്കല്‍ കോളജ് ഉറപ്പാക്കും. ഒന്നര ലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും. എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും അപകട ഇന്‍ഷുറന്‍സ്. ഉത്തര്‍പ്രദേശില്‍ പുതിയ 24 മെഡിക്കല്‍ കോളജുകള്‍. ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് 600 കോടി.
* എയര്‍ ഇന്ത്യ ഉള്‍പ്പെടെ 24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വര്‍ദ്ധിപ്പിക്കും
* ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും
* വനിതകളുടെ വേതനം വര്‍ദ്ധിപ്പിക്കും
* പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കും
* ബാങ്കുകളിലെ മൂലധനം വര്‍ദ്ധിപ്പിക്കും
* അഞ്ച് ലക്ഷം കോടി വായ്പാ വിതരണ ലക്ഷ്യം
* വനിതള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍
* പ്രോവിഡന്‍ ഫണ്ട് കോണ്‍ട്രിബ്യൂഷന്‍ കുറയ്ക്കും
* 7148 കോടി ടെക്‌സ്‌റ്റൈയില്‍ മേഖലയ്ക്ക്
https://www.facebook.com/Malayalivartha
























