റെയില്‍വേയ്ക്ക് 1.48 ലക്ഷം കോടി; എല്ലാ ട്രെയിനുകളിലും ഇന്റര്‍നെറ്റ്, വൈ ഫൈ , സിസിടിവി

സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ് റെയില്‍വേയെ ശക്തിപ്പെടുത്തുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റെയില്‍വേയ്ക്കായി 1.48 ലക്ഷം കോടി ചെലവിടും. എല്ലാ ട്രെയിനുകളിലും ഇന്റര്‍നെറ്റ് , വൈ ഫൈ സംവിധാനവും സി.സി.ടി.വിയും ഏര്‍പ്പെടുത്തും.
ആളില്ലാത്ത ലെവല്‍ ക്രോസിംഗുകള്‍ ഇല്ലാതാക്കും. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തിനായി ട്രാക്കുകള്‍ സ്ഥാപിക്കുന്നതിന് പണം നീക്കിവച്ചു. പുതിയതായി 12,000 വാഗണുകള്‍. 5160 കോച്ചുകള്‍, 700 ലോക്കോമോട്ടീവുകള്‍ എന്നിവയും വാങ്ങും. 25,000 നടപ്പാതകളില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്ക് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കും.
https://www.facebook.com/Malayalivartha
























