പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ കാശ്മീരി സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹരിയാനയില്‍ ക്രൂരമര്‍ദ്ദനം

കാശ്മീരി സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹരിയാനയില്‍ ക്രൂരമര്‍ദ്ദനം. ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൂമിശാസ്ത്ര പഠന വിദ്യാര്‍ത്ഥികളായ രണ്ട് പേരെയാണ് 15ഓളം വരുന്ന സംഘം മര്‍ദ്ദിച്ച് അവശരാക്കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ മഹേന്ദ്രഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പള്ളിയിലെ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണം. വടിയും ഹെല്‍മറ്റും ചുടുകട്ടയും ഉപയോഗിച്ചാണ് അക്രമി സംഘം തങ്ങളെ ആക്രമിച്ചതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. തങ്ങളെ മര്‍ദ്ദിക്കുന്നതിന്റെ കാരണമെന്താണെന്ന് പലതവണ ചോദിച്ചിട്ടും മറുപടി ഉണ്ടായില്ലെന്നും യുവാക്കള്‍ പറഞ്ഞു.
അതേസമയം, കാശ്മീരി യുവാക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ കടുത്ത ആശങ്ക അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























