ജമ്മു കാഷ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കു നേരെ ഹരിയാനയില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

ജമ്മു കാഷ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കു നേരെ ഹരിയാനയില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു മഹേന്ദ്രഗഡില്‍ പതിനഞ്ചിലധികം വരുന്ന സംഘം ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ യുവാക്കളെ ആക്രമിച്ചത്. പ്രാര്‍ഥനകള്‍ക്കുശേഷം ചന്തയിലേക്കു പോകവെ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും പ്രകോപനം കൂടാതെയായിരുന്നു മര്‍ദനമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
ആക്രമണം പത്തു മിനിറ്റിലധികം നീണ്ടു. സംഘം പിരിഞ്ഞുപോയ ഉടന്‍ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു ഇരുവരുടെയും മുഖത്തും കൈകാലുകളിലും പരിക്കേറ്റിട്ടുണ്ട്. സംഭവം ലജ്ജിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനങ്ങള്‍ പാടെ തള്ളുന്ന തരത്തിലുള്ള സംഭവമാണിതെന്നും ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























