മധ്യപ്രദേശില്‍ ശിവരാജ് സിംഗ്ചൗഹാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

മൂന്ന് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ശിവരാജ് സിംഗ്ചൗഹാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാരായണ്‍ സിംഗ്, ബാലകൃഷ്ണ, ജലം സിംഗ് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആനനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലികൊടുത്തു. സംസ്ഥാനത്തെ നിയമസഭാതെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ് മന്ത്രിസഭ വികസിപ്പിച്ചത്.
ഇതോടെ ചൗഹാന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 20 ആയി. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























