ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി

വ്യോമസേന ആസ്ഥാനത്ത് എത്തിയ അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍ ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു. ലൈറ്റ് വെയിറ്റ് എയര്‍ക്രാഫ്റ്റായ തേജസാണ് അമേരിക്കന്‍ വ്യോമസേന മേധാവി പറത്തിയത്. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ ക്ഷണപ്രകാരമാണ് എല്‍ ഗോള്‍ഡ്ഫിന്‍ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയത്. പ്രതിരോധ മേഖലയില്‍ ഇന്ത്യാഅമേരിക്ക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ വ്യോമസേന മേധാവിയുടെ സന്ദര്‍ശനം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള തുടക്കമാണെന്ന് ഇന്ത്യന്‍ വ്യോമസേന അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ വ്യോമസേന താവളത്തില്‍ എത്തിയ അമേരിക്കന്‍ വ്യോമസേന മേധാവിക്ക് ഊഷ്&്വംിഷ;മളമായ സ്വീകരണമാണ് നല്‍കിയത്.
https://www.facebook.com/Malayalivartha
























