മുന്‍ ആര്‍മി ക്യാപ്ടനെ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മുന്‍ ആര്‍മി ക്യാപ്ടനെ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂനെയിലെ കന്റോണ്‍മെന്റ് പരിസരത്താണ് ഇന്ത്യന്‍ കരസേനയിലെ മുന്‍ ക്യാപ്ടനായ രവീന്ദ്ര ബാലിയെ (67) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിലാണ് ബാലി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പൂനെ ക്യാംപ് ഏരിയയ്ക്ക് സമീപം നടപ്പാതയില്‍ ടെന്റ് കെട്ടി ഒറ്റയ്ക്കാണ് രവീന്ദ്ര ബാലി താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി കന്റോണ്‍മെന്റ് ബംഗ്ലാവിലെ വാച്ച് മാനാണ് രണ്ട് പേര്‍ ചേര്‍ന്ന് രവീന്ദ്ര ബാലിയെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെട്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. അക്രമികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കളുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്ര ബാലി വര്‍ഷങ്ങളായി ഫൂട്പാത്തില്‍ ടെന്റ് കെട്ടി ഒറ്റയ്ക്കായിരുന്നു താമസം.
https://www.facebook.com/Malayalivartha
























