'പശു സഞ്ജീവനി' പദ്ധതി; രാജ്യത്തെ കറവപ്പശുക്കള്ക്കുവേണ്ടി 50 കോടി രൂപ ചെലവഴിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ നാലുകോടിയോളം വരുന്ന കറവപ്പശുക്കള്‍ക്ക് ആധാര്‍ പോലുള്ള നമ്പര്‍ നല്‍കുന്നതിനായി കേന്ദ്രം 50 കോടി രൂപ ചെലവഴിക്കാനൊരുങ്ങുന്നു. 'പശു സഞ്ജീവനി' എന്ന പേരിലുള്ള പദ്ധതി 2016ലാണ് തുടങ്ങിയത്. ക്ഷീര മേഖലയുടെ മെച്ചപ്പെട്ട ഉല്പാദനവും കര്‍ഷക ക്ഷേമവുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ വരുന്ന കര്‍ഷകരുടെ വരുമാനം 2022ഒാടെ വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിനായാണ് 50 കോടി ചെലവിടുന്നത്.
ഈ പദ്ധതിയനുസരിച്ച് കറവയുള്ള എല്ലാ പശുക്കളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിനുവേണ്ടി കാര്‍ഷിക മന്ത്രാലയം ചുരുങ്ങിയ ചെലവിലുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതായാണ് വിവരം.
https://www.facebook.com/Malayalivartha
























