ഭർത്താവിൽ നിന്നും എന്നെ രക്ഷിക്കൂ.. ശാരീരികമായും മാനസികമായും ഞാൻ ഏറെ പീഡനം അനുഭവിക്കുന്നു.. പോലീസിനോട് സഹായം അഭ്യർത്ഥിച്ച് യുവതിയുടെ വീഡിയോ വൈറലാകുന്നു

ഭർത്താവിൽ നിന്നും രക്ഷിക്കൂ.. ശാരീരികമായും മാനസികമായും ഞാൻ ഏറെ പീഡനം അനുഭവിക്കുന്നു.. പോലീസിനോട് സഹായം അഭ്യർത്ഥിച്ച് യുവതിയുടെ വീഡിയോ വൈറലാകുന്നു. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
മുംബൈയിലെ ഖാര്‍ സ്വദേശിയായ സ്ത്രീയാണ് വീഡിയോയില്‍ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്നത്. ‘മാനസികമായും ശാരീരികമായും ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുകയാണ് ഞാന്‍.
വര്‍ഷങ്ങളായി എന്നെ പീഡിപ്പിക്കുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഞാന്‍ ബന്ധം തുടര്‍ന്നത്. എനിക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഈ മനുഷ്യന്‍ നിഷേധിക്കുകയാണ് സ്ത്രീ വീഡിയോയില്‍ പറയുന്നു. പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തതെന്നും മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും ഭര്‍ത്താവും രണ്ട് കുട്ടികളും പതിനൊന്നാമത്തെ നിലയിലെ ഫ്‌ളാറ്റിലും ഭാര്യയും മകളും പന്ത്രണ്ടാം നിലയിലെ ഫ്‌ളാറ്റിലുമാണ് താമസമെന്ന് പൊലീസ് ഓഫീസര്‍ അറിയിച്ചു. സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസ്സെടുത്തു.

https://www.facebook.com/Malayalivartha
























