തന്നെ വഞ്ചിച്ച കാമുകനോട് പ്രതികാരമായി പെണ്‍കുട്ടി ചെയ്തത്?

തന്നെ വഞ്ചിച്ച് കടന്നുകളഞ്ഞ കാമുകന്റെ വീടിന് മുന്നിലെത്തി പെണ്‍കുട്ടി നടത്തിയ മധുര പ്രതികാരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡുഡ്ഗാവിലെ പട്ടൗഡിയിലാണ് സംഭവം നടന്നത്. തന്നെ വഞ്ചിച്ച് പോയ കാമുകന്റെ വീടിന് മുന്നില്‍ വലിയ വാഹനത്തില്‍ ഘടിപ്പിച്ച ഡി.ജെ സംവിധാനങ്ങളുമായെത്തിയ യുവതി മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു.
വിരഹവും പ്രണയവും കലര്‍ന്ന ഒരുപിടി ഹിന്ദി ഗാനങ്ങളും നൃത്തത്തിന് അകമ്ബടിയായുണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ നൃത്തം കണ്ടാല്‍ ഒരല്‍പ്പം മദ്യം സേവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. സന്ദീപ് സേവാഗ് എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഇതുവരെ പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha
























