അപൂർവ രോഗവുമായി യുവാവ്; ശരീരം മുഴുവൻ മരത്തിന്റെ വേരുകള്‍പോലെ പേശികള്‍ വളരുന്നു

അപൂർവ രോഗവുമായി ബുദ്ധിമുട്ടുകയാണ് ബംഗ്‌ളാദേശ് സ്വദേശിയായ യുവാവ്. റിക്ഷ തൊഴിലാളിയായ അബ്ദുള്‍ ബജനന്ദറിന്റെ ശരീരം മുഴുവൻ മരത്തിന്റെ വേരുകൾപോലെ പേശികള്‍ വളരുകയാണ്. അപൂര്‍വ്വമായി പിടിപെടുന്ന ജനറ്റിക് രോഗമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. എപിഡെര്‍മൊ ഡൈപ്‌ളേഷ്യ വെറസ് ഫോര്‍മിസ് എന്ന അവസ്ഥയാണിതെന്ന് ശാസ്ത്രലോകം പറയുന്നു.
ധാക്ക മെഡിക്കല്‍ കോളേജിൽ ചികിത്സ തേടുന്ന ഇയാൾ ഇതിനോടകംതന്നെ ഇരുപത്തിയഞ്ചിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയമായി കഴിഞ്ഞു. കൂടുതലായി വളരുന്ന പേശികള്‍ക്ക് ഭാരം കൂടുമ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ട്. പ്രധാനമായും മരത്തിന്റെ വേരുകള്‍പോലെ വളരുന്നത് കൈകളിലേയും കാലുകളിലേയും പേശികളാണ്.
https://www.facebook.com/Malayalivartha
























