കാശ്മീരിലെ കക്കാപോരയിലെ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം

തെക്കന്‍ കാശ്മീരിലെ കക്കാപോരയിലെ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോട്ടില്ല. സൈനിക ക്യാംപിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശം സൈന്യത്തിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണെന്നാണ് സൈനിക ക്യാംപിന് നേരെയും ആക്രമണമുണ്ടായത്. കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ ദിവസങ്ങളായി പാക് സൈന്യം, ഇന്ത്യന്‍ പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വച്ച് ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഇതില്‍ ഒരു കൗമാരക്കാരിക്കും സൈനികനും ഗുരുതര പരിക്കേറ്റു.
മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ആട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്.
https://www.facebook.com/Malayalivartha
























