കാണാതായ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ചതായി കമ്പനി, എല്ലാപേരും സുരക്ഷിതര്‍

മലയാളി അടക്കം 22 ഇന്ത്യന്‍ നാവികരുമായി മുംബയില്‍ നിന്ന് പോകവെ കാണാതായ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ചതായി കമ്പനി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന നാവികരെല്ലാം സുരക്ഷിതരാണെന്ന് പാനമയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റ് പറഞ്ഞു.
51.84 കോടി രൂപ വില വരുന്ന 13,500 ടണ്‍ പെട്രോളുമായി മുംബയില്‍ നിന്ന് യാത്ര തിരിച്ച കപ്പല്‍, ജനുവരി 31 ന് ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നങ്കൂരമിട്ട കപ്പല്‍ പിറ്റേദിവസം രാവിലെ 2.35ഓട്കൂടി ഗള്‍ഫ് ഒഫ് ഗിനിയയില്‍ വച്ച് കാണാതാകുകയായിരുന്നു.
എന്നാല്‍, മോചനദ്രവ്യം നല്‍കിയാണോ കപ്പല്‍ മോചിപ്പിച്ചതെന്നത് അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല.
https://www.facebook.com/Malayalivartha
























