പാക് ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പാക് ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ സൈന്യത്തില്‍ പൂര്‍ണമായി വിശ്വസിക്കണമെന്നും പാകിസ്ഥാന് അവര്‍ കൃത്യമായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം, പാകിസ്ഥാന് തക്ക മറുപടി നല്‍കുമെന്ന സൂചന നല്‍കി സൈന്യം നേരത്തെ രംഗത്തെത്തിയിരുന്നു. പാകിസ്ഥാന് തിരിച്ചടി കിട്ടിക്കഴിയുമ്പോള്‍ അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാകുമെന്ന് സൈനിക ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദ് പറഞ്ഞു. പാക്കിസ്ഥാന്റെ പ്രകോപനപരമായ നടപടികള്‍ക്ക് മുന്‍കാലങ്ങളിലേത് പോലെ കൃത്യസമയത്തു മറുപടി നല്‍കുമെന്നും ആരോടും പറയാതെയായിരിക്കും ആ സൈനികാക്രമണമെന്നും ചന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗറി ജില്ലകളില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ കരസേന ഓഫിസറായ ക്യാപ്റ്റന്‍ കപില്‍ കുണ്ഡു(22), ജവാന്മാരായ റോഷന്‍ ലാന്‍(42), രമാവതാര്‍(27), ശുഭം സിംഗ് (23) എന്നിവര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് സാധാരണക്കാര്‍ക്കും പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha
























