ആധാര്‍ കാര്‍ഡുമായി പാകിസ്ഥാന്‍ പൗരന്‍ പിടിയില്‍ ; പിടിയിലായത് 2000ല്‍ പാകിസ്ഥാനില്‍ നിന്നും കുടിയേറ്റക്കാരനായി ഇന്ത്യയിലെത്തിയ വ്യക്തി

രാജസ്ഥാനില്‍ ആധാര്‍ കാര്‍ഡുമായി പിടിയിലായ പാകിസ്ഥാന്‍ പൗരന്റെ പേരില്‍ കേസെടുത്തു. പാകിസ്ഥാനില്‍നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരനായ പുര്‍ഖ റാമാണ് കഴിഞ്ഞമാസം പിടിയിലായത്.
ഇന്ത്യന്‍ പൌരനല്ലാത്ത ഇയാള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് കിട്ടിയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. വിവിധ സുരക്ഷാ ഏജന്‍സികള്‍ പുര്‍ഖ റാമിനെ ചോദ്യംചെയ്തു. സംശയാസ്പദമായി ഒന്നുമില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു.
ജയ്സാല്‍മീറിലെ വ്യോമസേനാ സ്റ്റേഷന്‍ പരിസരത്തുനിന്ന് സുരക്ഷാസേന പിടികൂടിയ ഇയാള്‍ക്കെതിരെ ഞായറാഴ്ചയാണ് ശ്രീഗംഗാനഗറില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദിവസവേതന തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ വ്യോമസേനാ സ്റ്റേഷനുള്ളില്‍ കടന്നത്. പരിശോധനയ്ക്കിടെ കബളിപ്പിച്ച് കടക്കാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാസേന പിടികൂടി. പാകിസ്ഥാനില്‍നിന്ന് 2000ല്‍ ഇന്ത്യയിലേക്ക് കുടിയേറിയതാണ് പുര്‍ഖ റാം. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























