പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മചെയ്യുന്നു; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സഭയിൽ പ്രതിപക്ഷ ബഹളം. പാര്‍ലമെന്‍റിന് പുറത്ത് പ്രതിപക്ഷശബ്ദങ്ങളെ പ്രതിരോധിക്കുകയും പാര്‍ലമെന്‍റിനകത്തും പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ അംഗങ്ങളും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും തമ്മില്‍ കടുത്ത വാക്കേറ്റം നടന്നു. അധ്യക്ഷന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എം.പിമാര്‍ ബഹളം വച്ചത്. ഇതേതുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
രാജ്യസഭാ അധ്യക്ഷൻ പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നേതാക്കൾ രംഗത്തെത്തി. പാര്‍ലമെന്‍റിനകത്തും പുറത്തും ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ദേരക് ഒബ്രിയന്‍ ആരോപിച്ചു. അധ്യക്ഷന്‍ വെങ്കയ്യ നായിഡു പിന്തുടരുന്ന രീതി മാറ്റണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗ്രവാള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























