പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അടങ്ങുന്ന വന്‍ ശേഖരം പിടിച്ചെടുത്തു

പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അടങ്ങുന്ന വന്‍ ശേഖരം പിടിച്ചെടുത്തു. മൂന്നു എ.കെ 47 റൈഫിള്‍സ്, 250 വെടിയുണ്ടകള്‍, രണ്ട് പിസ്റ്റല്‍, ആറ് ഹാന്‍ഡ് ട്രനേഡ്, ആറ് മാഗസിനുകള്‍ എന്നിവയാണ് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) പിടിച്ചെടുത്തത്.
ഗുര്‍ദാസ്പുരിലെ ദേരാ ബാബ നായക് സെക്ടറിലെ ശിഖാര്‍ ഔട്ട് പോസ്റ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ബാഗിനുള്ളില്‍ സൂക്ഷിച്ച ആയുധശേഖരം നായയുടെ സഹായത്തിലാണ് ബി.എസ്.എഫ് കണ്ടുപിടിച്ചത്. ആയുധശേഖരം പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























