ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്‌താൽ പണി കിട്ടുന്നത് ഇങ്ങനെ...

പ്ലാസ്‌റ്റിക്, ലാമിനേറ്റഡ് ആധാര്‍ കാര്‍ഡുകള്‍ വേണ്ടെന്നും അനധികൃത പ്രിന്റിങ് ക്യു.ആര്‍ കോഡ് വെട്ടിലാക്കുമെന്നും യു.ഐ.ഡി.എ.ഐ. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ആധാര്‍ പേപ്പര്‍ കാര്‍ഡും എം. ആധാറും മതിയാകുമെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വ്യക്‌തമാക്കി.
ആധാര്‍ സ്‌മാര്‍ട്ട് കാര്‍ഡാക്കുന്നതിന് 50 മുതല്‍ മുന്നൂറു രൂപ വരെ ചെലവാകും. മാത്രമല്ല, പ്ലാസ്‌റ്റിക് ആധാര്‍ കാര്‍ഡാക്കുമ്പോള്‍ ക്വിക്ക് റെസ്‌പോണ്‍സ് (ക്യൂ.ആര്‍) കോഡിനു കേടുപറ്റും. അനുമതിയില്ലാത്ത ഏജന്‍സികള്‍ വ്യക്‌തികളുടെ ആധാര്‍ വിവരങ്ങള്‍ വാങ്ങുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യുന്നത് തടവുശിക്ഷവരെ കിട്ടാവുന്ന കുറ്റമാണെന്നും യു.ഐ.ഡി.എ.ഐ. മുന്നറിയിപ്പു നല്‍കി.
ആധാര്‍ കാര്‍ഡ് നഷ്ടമായാല്‍ എവിടെ നിന്നും അത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ആധാറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റ് ഔട്ട് എവിടെയും അംഗീകരിക്കും.
https://www.facebook.com/Malayalivartha
























