ദിവ്യ സ്പന്ദന വ്യാജ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെട്ടെതായി ബിജെപി; സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് മറുപടിയുമായി ദിവ്യ രംഗത്ത്

മോദി സർക്കാരിനെ വിമർശിക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നതെന്ന തരത്തിൽ കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ വീഡിയോ പ്രചരിക്കുന്നു. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് വീഡിയോ പുറത്തുവിട്ടത്.
രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിപ്പിക്കാൻ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, മോദി സർക്കാരിനെ വിമർശിക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ കോണ്‍ഗ്രസ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേധാവി ദിവ്യ സ്പന്ദന ആവശ്യപ്പെടുന്ന വീഡിയോ എന്ന അടിക്കുറിപ്പിലാണ് അമിത് മാളവ്യ വീഡിയോ പുറത്തുവിട്ടത്. വീഡിയോ പിന്നീട് ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ദിവ്യ രംഗത്തെത്തി. ഇത് ബിജെപിയുടെ തന്ത്രമാണെന്നും ഇപ്പോൾ പ്രചരിക്കുന്നത് അവരുടെ ആവശ്യത്തിനനുസരിച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും ദിവ്യ സ്പന്ദന പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























