വാലൻന്റൈൻ ദിനത്തിൽ ബീച്ചിൽ പോകാനിരിക്കുന്ന പ്രണയിതാക്കൾ ജാഗ്രതൈ

എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. സാധാരണ പ്രണയിക്കുന്നവർ ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറാനും മറ്റുമായി കാണാറുണ്ട്, അല്ലെങ്കിൽ ഒരുമിച്ച് എവിടെയെങ്കിലും പോകാറുണ്ട്. എന്നാൽ ഈ വാലന്റൈന്‍ ദിനത്തില്‍ ബീച്ചിലെത്തുന്ന കമിതാക്കള്‍ ജാഗ്രതൈ. കാരണം നിങ്ങളെ ഒരുമിച്ചുകാണുമ്പോൾ തന്നെ വിവാഹം കഴിപ്പിക്കാൻ സംഘപരിവാര്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് വിവരം. സംഘപരിവാര്‍ അനുകൂല സംഘടനായായ ഹിന്ദുമക്കള്‍ കക്ഷിയാണ് വാലന്റൈന്‍ ദിനത്തില്‍ ബീച്ചില്‍ വരുന്ന കമിതാക്കളെ കെട്ടിച്ചുവുടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വാലന്റൈന്‍ ദിനം ഭാരതീയ സംസ്‌കാരത്തിന് എതിരാണെന്ന് സംഘികള്‍ പറയുന്നു. അതുകൊണ്ട് തന്നെ വാലന്റൈന്‍ ദിനം ആചരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ വെപ്പേരി പൊലീസ് സ്റ്റേഷനില്‍ സംഘികൾ പരാതി നല്‍കിയിട്ടുമുണ്ട്. ചെന്നൈയിലെ ബസന്ത് നഗര്‍ ബീച്ചിലെത്തുന്ന കമിതാക്കളെ കെട്ടിച്ചുവിടുമെന്നാണ് ഹിന്ദുമക്കള്‍ കക്ഷികളുടെ ഭീഷണി.
https://www.facebook.com/Malayalivartha
























