'ജയ് ശ്രീറാം' എന്ന് പറയാനാവശ്യപ്പെട്ട് യുവാവ് മുസ്ലീം മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചു; വീഡിയോ വൈറലാകുന്നു...

ഒരു മുസ്ലീം മധ്യവയസ്കനെ യുവാവ് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. വെറും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. 'ജയ് ശ്രീറാം' എന്ന് പറയാൻ ആവശ്യപ്പെട്ടാണ് യുവാവ് മുഖത്തും തലയിലും ദേഹത്തും അടിക്കുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം നടന്നത്. വിനയ് മീണ എന്ന 18 വയസ്സുകാരന്‍, മുഹമ്മദ് സലിം എന്നയാളെ മര്‍ദ്ദിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ 25- തവണ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണുവാൻ കഴിയും.
45 കാരൻ 'ദൈവം സര്‍വ്വശക്തനാണ്' എന്ന് മാത്രമാണ് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അബു റോഡ് സിറ്റി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശാരീരികമായി അക്രമിക്കല്‍, മതവികാരം മുറിപ്പെടുത്തല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും വിനയ് മീണയെ കസ്റ്റഡിയിലെടുത്തതായും എസ്.പി സിരോഹി ഓംപ്രകാശ് അറിയിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽനിന്നും വൻ പ്രതിഷേധമാണുയർന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























