ബാബ്‌റി മസ്ജിദ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

ബാബ്‌റി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക താല്‍പര്യമെടുത്ത് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേള്‍ക്കുന്നത്.
പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.
കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കക്ഷികളുടെ വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാനും രേഖകളുടെ പരിഭാഷ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചിരുന്നു
https://www.facebook.com/Malayalivartha
























