ലോയയുടെ മരണം : പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കും

ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടേക്കും.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തയ്യാറാക്കിയ നിവേദനത്തില്‍ ഇടതുപക്ഷവും ഒപ്പു വച്ചിരുന്നു.
ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇപ്പോള്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് ഭൂരിപക്ഷം കക്ഷികളുടെയും നിലപാട്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പൊതു ബജറ്റിന്‍മേലുള്ള ചര്‍ച്ച തുടരും. റാഫേല്‍ ഇടപാട് സഭയിലും പുറത്തും ഉന്നയിക്കാനും പ്രതിപക്ഷം ശ്രമിക്കും.
https://www.facebook.com/Malayalivartha
























