പ്രതിശ്രുത വധുവിനെ കാണാനുള്ള ആഗ്രഹത്താൽ 26കാരനായ യുവാവ് ഷാര്‍ജാ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറി

പ്രതിശ്രുത വധുവിനെ കാണാനുള്ള അതിയായ ആഗ്രഹത്താൽ 26കാരനായ യുവാവ് ഷാര്‍ജാ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറി. ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറായ ഇയാൾ വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് റണ്‍വേയിലുണ്ടായിരുന്ന വിമാനത്തില്‍ കയറാനുള്ള ശ്രമം നടത്തിയത്. ഇതിനെത്തുടർന്ന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ തന്റെ ചെയ്ത പ്രവർത്തിയിൽ തെറ്റായൊന്നും തോന്നുന്നില്ലെന്നും സ്നേഹം കാരണമാണ് അങ്ങനെ ചെയ്തതെന്നുമാണ്അ യുവാവ് അധികൃതരോട് പറഞ്ഞത്. പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിൽ തന്നെയാണ്. എന്നാൽ ഇരുവർക്കും പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ല.
ഇവരുടെ വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നും അതുകൊണ്ടുതന്നെ തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എഞ്ചിനീയര്‍ പറഞ്ഞു. പ്രതിശ്രുത വധുവിനൊപ്പം നാട്ടിൽ പോകാൻ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് കുറെ തവണ അനുവാദം ചോദിച്ചെങ്കിലും ലീവ് കൊടുത്തില്ല. അതിനാലാണ് നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെ സാഹസത്തിലൂടെ യുവാവ് കാണാനെത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞ് യുവാവ് വിമാനത്തിനടുത്തെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























