പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യോഗാ ഗുരു ബാബാ രാംദേവ്

പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. 'സ്വാമി രാംദേവ്: ഏക് സംഘര്‍ഷ്' എന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ പ്രഖ്യാപന വേളയിൽ ദില്ലിയില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുവയും മയിലും രാജ്യത്തിന്റെ അഭിമാനമാണെങ്കില്‍ എന്തുകൊണ്ട് പശുവിനെ അതുപോലെ കണ്ടുകൂടാ എന്നാണ് രാംദേവ് ചോദിക്കുന്നത്. ഇതിനുമുൻപും പശുവിനെ ആദരിക്കണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























