ബജറ്റിൽ കേന്ദ്രസര്‍ക്കാര്‍ ആന്ധാപ്രദേശിന് നല്‍കിയതില്‍ കൂടുതല്‍ തുക ബാഹുബലിക്ക് ലഭിച്ചു; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി തെലുങ്ക് ദേശം പാര്‍ട്ടി

കേന്ദ്ര ബജറ്റിൽ ആന്ധാപ്രദേശിന് വേണ്ട പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധവുമായി തെലുങ്ക് ദേശം പാര്‍ട്ടി എം പി ജയദേവ് ഗാല്ല. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ആന്ധാപ്രദേശിന് നല്‍കിയതില്‍ കൂടുതല്‍ തുക രാജമൗലിയുടെ ബാഹുബലിക്ക് ലഭിച്ചുവെന്നായിരുന്നു ജയദേവ് ഗാല്ലയുടെ പരാമർശം.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1800 കോടി രൂപയാണ് ബജറ്റില്‍ നൽകിയത്. എന്നാല്‍ ബാഹുബലി സിനിമ അതിനേക്കാളും കലക്ഷന്‍ നേടി. എന്‍ഡിഎ സര്‍ക്കാരിന്റെ സഖ്യ കക്ഷിയായിട്ടു പോലും നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തരത്തിലാണ് തങ്ങളെ പരിഗണിക്കുന്നതെങ്കില്‍ ഭാവിയില്‍ സഖ്യം വേണ്ടെന്ന് വെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ കാര്യമായ പരിഗണന ലഭിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുമെന്ന് ടിഡിപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയ്ക്ക് സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ തങ്ങള്‍ തങ്ങളുടെ വഴി നോക്കുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























