കുഞ്ഞ് പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു; കരച്ചിൽ അസഹനീയമായി തോന്നിയ അമ്മ കുഞ്ഞിനെ അരിവാള്‍കൊണ്ട് കഴുത്തറുത്ത് കൊന്നു

പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞതിന് അമ്മ പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത കടുത്തുപോയി. നിര്‍ത്താതെ കരഞ്ഞ ഒരു വയസുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്തു കൊന്നു. മധ്യപ്രദേശിലാണ് ഈ കൊടുംക്രൂരത നടന്നത്. അമ്മ അടുക്കളയില്‍ ജോലി തിരക്കിലായിരുന്നു. ഈ സമയത്താണ് കുഞ്ഞ് പാലിനു വേണ്ടി നിര്‍ത്താതെ കരഞ്ഞത്. ഇത് അമ്മയെ പ്രകോപിതയാക്കി.
അരിശം മൂത്ത യുവതി അരിവാള്‍കൊണ്ട് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ പെട്ടെന്ന് കേള്‍ക്കാതാകുകയും തൊട്ടു പിന്നാലെ വാതില്‍ അടച്ച് യുവതി കുട്ടി ഇല്ലാതെ തനിച്ച് വീടിനു പുറത്തേക്ക് പോകുകയും ചെയ്തത് കണ്ട അയൽക്കാർക്ക് സംശയം തോന്നി. ഇതേതുടര്‍ന്ന് അടുത്തു താമസിച്ചു വന്നിരുന്ന ബന്ധു വീട്ടിലെത്തി വാതില്‍ തുറന്നുനോക്കിയപ്പോൾ കുഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
https://www.facebook.com/Malayalivartha
























