തോക്കിന്റെ ഭാഷ മാത്രം അറിയുന്നവർക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കും; ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ്

തോക്കിന്റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിച്ച് വരുന്ന ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെയാണ് വിശദീകരണവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.
സംസ്ഥാനത്ത് എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കും. എന്നാല്‍ തോക്കിന്റെ ഭാഷയറിയാവുന്നവര്‍ക്ക് അതേഭാഷയില്‍ തന്നെയായിരിക്കും മറുപടി നല്‍കുക. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ നേരിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ജനങ്ങള്‍ക്ക് ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങളും ഏറ്റുമുട്ടലുകളും നടന്നത് ഉത്തര്‍പ്രദേശിലാണെന്നുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മത-സാമുദായിക സംഘര്‍ഷങ്ങളിൽ ഉത്തർപ്രദേശിൽ 44 ആളുകളാണ് കഴിഞ്ഞ വർഷം മരണപ്പെട്ടത്.
https://www.facebook.com/Malayalivartha
























