മുഖത്ത് മുഴുവൻ രോമം വളരുന്ന വിചിത്രമായ അവസ്ഥ; മറ്റുള്ളവരുടെ പരിഹാസത്തിനിടയിലും തളരാതെ ഈ യുവാവ്...

വൈകല്യങ്ങൾ പലപ്പോഴും മനുഷ്യരെ മാനസികമായി തളർത്താറുണ്ട്. യുവാവ് കൂടിയാണെങ്കിൽ തീർന്നു. കൂട്ടുകാരുടെയും മറ്റും പരിഹാസങ്ങൾ താങ്ങുവാൻ കഴിയില്ല. എന്നാൽ വൈകല്യങ്ങൾ കാര്യമാക്കാതെ ജീവിതത്തിൽ വിജയം കൈവരിച്ചവർ ഏറെയുണ്ട്. വൈകല്യം മൂലമുള്ള പരിഹാസങ്ങൾ കേട്ടിട്ടും തളരാതെ ജീവിക്കുകയാണ് കാലിഫോര്‍ണിയയിലെ ലാറി ഗോമസ് എന്ന യുവാവ്.
മുഖത്ത് മുഴുവൻ രോമം വളരുന്ന വിചിത്രമായ അവസ്ഥയുമായി ജീവിക്കുകയാണ് ഈ യുവാവ്. വളരെ ഞെരുക്കത്തോടെയാണ് രോമം വളരുന്നത്. രോമങ്ങള്‍ നീക്കം ചെയ്താലും പഴയതിലും ഭീകരമായി പിന്നെയും രോമം വളരും. ഹൈപ്പര്‍ട്രൈക്കോസിസ് എന്ന രോഗാവസ്ഥമൂലമാണ് ഇങ്ങനെ രോമം വളരുന്നത്. എങ്കിലും ജീവിതത്തിൽ ഒട്ടും നിരാശനാകാതെ ആത്മവിശ്വാസത്തോടെ ജീവിക്കുകയാണ് ലാറി.
https://www.facebook.com/Malayalivartha
























